സ്വാതന്ത്യദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഗ്രാമസഭ
August 15, 2026
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2026 ആഗസ്റ്റ് 15ന് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു.
ബഹു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പിടി. അബ്ദുൽ നാസർ (ബാവ) സാഗത പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ബൈജു ബി അജണ്ടകൾ വിവരിച്ചു. വൈസ് പ്രസിഡന്റ് ഖമറുന്നീസ ചക്കിയത്തിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കദീജ പി.ടി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇബ്രാഹീം (സുനീർ), ജനപ്രതിനിധികളായ യൂസഫ് കല്ലേരി, റഷീബ.ടി, ആദർശ്, സലീന പട്ടേങ്ങര, ഫൗസിയ ചക്കാലക്കൽ, ഹാരിഷ,ഷാഹിദ ബാനു. ടി, ജസീറ എന്നിവർ പങ്കെടുത്തു
താഴെ ചേർത്ത അജണ്ടകളാണ് ഗ്രാമസഭയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തത്.
- വിവിധ കേന്ദ്ര-സംസഥാന പദ്ധതികൾ: വനിതാ ശിശുവികസനം ഉൾപ്പെടെയുള്ള മന്ത്രാലയങ്ങളുടെ പദ്ധതികളുടെ വിശദീകരണം.
- ഗ്രാമപഞ്ചായത്ത് വികസന രേഖ (GPDP): നാടിന്റെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം.
- പഞ്ചായത്ത് നിർണ്ണയ് (Panchayat NIRNAY): പദ്ധതികളുടെ സുതാര്യതയും പൊതുജന പങ്കാളിത്തവും.
- വികസിത് ഭാരത് - ജി.ആർ.എ.എം.ജി (VB-GRAM G) മിഷൻ: ഗ്രാമീണ തൊഴിൽ സുരക്ഷയും സമഗ്ര വികസനവും.
അജണ്ടകളിന്മേൽ ക്രിയാത്മകമായ ചർച്ചകൾ നടന്നു.
ഗ്രാമപഞ്ചായത്ത് ജീവനക്കാരായ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. വിനോദ്. കെ.പി, ഹെഡ് ക്ലാർക്ക് അഭിലാഷ് പി, അക്കൗണ്ടന്റ് ഹരിദാസൻ കെ.ടി., സീനിയർ ക്ലാർക്കുമാരായ സപ്നേഷ് കുമാർ നെല്ലിക്ക, രവീന്ദ്രൻ കെ.പി, ഷീന പി, ക്ലാർക്കുമാരായ സിജിത്ത് കെ.പി., ഗോകുൽ വി.എസ്., സിദ്ധീഖ് വി, ടെക്നിക്കൽ അസിസ്റ്റന്റ് മുസ്തഫ മുനീർ കെ.കെ., പ്രോജക്ട് അസിസ്റ്റന്റ് മുഹമ്മദ് ഇൻസമാം, ഹെൽത്ത് ഇൻസ്പെക്ടർ ജവഹർസുഹാസ്, എം.സി.എഫ്. കെയർടേക്കർ ഷിബിൽ, ഡ്രൈവർ അബ്ദുൽ റഊഫ് എം, പ്ലാൻ റിസോഴ്സ് പേഴ്സൺ അസ്നത്ത് VBGRAMG ഓവർസീയർ തുളസി, എ.ഐ.ടി.എ നസ്റീൻ എന്നിവരും ഹരിതകർമ്മസേനാംഗങ്ങൾ, VBGRAMG തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരും പങ്കെടുത്തു.
പ്രോജക്ട് അസിസ്റ്റന്റ് മുഹമ്മദ് ഇൻസമാം പഞ്ചായത്ത് നിർണയ് ആപ്പിൽ രേഖപ്പെടുത്തലുകൾ വരുത്തി. ഗ്രാമപഞ്ചായത്ത് പ്ലാൻ ക്ലർക്ക് സപ്നേഷ് കുമാർനെല്ലിക്ക നന്ദി പറഞ്ഞു.
.