ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവാ' മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
October 1, 2026
ചെറിയമുണ്ടം: 'സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ' ക്യാമ്പയിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് (MCF) പരിസരത്ത് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മാസ് ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ടി. അബ്ദുൽ നാസർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കമറുന്നീസ ചക്കിയത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം സുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ശുചീകരണ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ എന്നിവർ സജീവമായി പങ്കെടുത്തു. എം.സി.എഫും പരിസര പ്രദേശങ്ങളിലെ കാടുകളും വെട്ടിത്തെളിച്ച് ശുചീകരിച്ച് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിച്ചത്.