‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിൻ ഉദ്ഘാടനം ലൈവായി വീക്ഷിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
October 3, 2026
ചെറിയമുണ്ടം: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈവ് സംപ്രേക്ഷണം ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വീക്ഷിച്ചു. എറണാകുളം നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയാണ് ഗ്രാമപഞ്ചായത്തിൽ തത്സമയം വീക്ഷിച്ചത്.
‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിൻ ഉദ്ഘാടനം ലൈവായി വീക്ഷിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
ചെറിയമുണ്ടം: സംസ്ഥാന സർക്കാരിന്റെ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈവ് സംപ്രേക്ഷണം ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വീക്ഷിച്ചു. എറണാകുളം നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയാണ് ഗ്രാമപഞ്ചായത്തിൽ തത്സമയം വീക്ഷിച്ചത്.
പ്രധാന ലക്ഷ്യങ്ങൾ:
- കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുക.
- മാലിന്യത്തിന്റെ അളവ് കുറയ്ക്കുക.
- ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക.
- ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുക.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, വി.ബി.ജി.റാം ജി (VBGRG) തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ശുചിത്വ പ്രവർത്തനങ്ങൾ സ്വന്തം പ്രദേശത്തിന്റെ വികസന ദൗത്യമായി ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞെയടുത്തു.