ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
മഴയെത്തും മുന്നേ, ഒരുമിച്ച് ഒന്നായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

May 14, 2026

ചെറിയമുണ്ടം: മഴക്കാലപൂർവ്വ ശുചിത്വ യഞ്ജത്തിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 11-05-2026 (തിങ്കൾ) രാവിലെ 08.30 ന് ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അബ്ദുൾ നാസർ (ബാവ) ഉദ്ഘാടനം നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ്. സി. മുഖ്യാത്ഥിയായി പങ്കെടുത്തു.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ,തൊഴിലുറപ്പ് പ്രവർത്തകർ,ആശ വർക്കർമാർ, ചെറിയമുണ്ടം ഗവ:ഹൈസ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

 

https://youtu.be/DtwD3ocL_dE?si=H-ceuQloyVzxpv5b

https://www.facebook.com/share/v/1HBhYEVdYy/

Pre monsoon Cleaning Cheriyamundam 2026