കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും
August 17, 2026
17/08/2026
കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും
ചെറിയമുണ്ടം: കർഷക ദിനത്തോടനുബന്ധിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ കൃഷിഭവനും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും ചേർന്ന് കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും സംഘടിപ്പിച്ചു. ബഹു.താനൂർ നിയോജക മണ്ഡലം എം.എൽ.എ പി.കെ. നവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ജീവനക്കാർ, കൃഷി ഓഫീസർ ഉൾപ്പെടെയുള്ള കൃഷി ഭവനിലെ ഉദ്യോഗസ്ഥർ, വിവിധ കർഷകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കർഷകരെ ആദരിച്ചു.