ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ സ്വച്ഛ്താഹി സേവ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി
September 18, 2026
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ സ്വച്ഛ്താഹി സേവ പ്രവർത്തനങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി
18/09/2026
മഹാത്മാഗാന്ധിയുടെ ജയന്തിയായ ഒക്ടോബർ 2 സ്വച്ഛ ഭാരത് ദിവസായി ആചരിക്കുന്നതിൻ്റെ ഭാഗമായി, രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരുന്ന ജനകീയ ശുചിത്വ ക്യാമ്പയിനാണ് Swachhata Hi Seva (SHS). 2017 മുതൽ എല്ലാ വർഷവും ഈ ക്യാമ്പയിൻ സംഘടിപ്പിച്ചുവരുന്നു. Swachhata Hi Seva 2026-ന്റെ പ്രധാന ആശയം "Swachhata Mein Sahbhag: Swachh Bharat, Viksit Bharat" എന്നതാണ്. അതായത്, ശുചിത്വത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തിലൂടെ ശുചിത്വ ഭാരതവും വികസിത ഭാരതവും എന്ന ആശയമാണ്. പൊതുസമൂഹത്തിൻ്റെയും കൂട്ടായ പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ ജനകീയ ശുചിത്വ പ്രവർത്തനങ്ങൾ "കൈയോട് കൈ" എന്ന പേരിലും ആശയത്തിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നു. ശുചിത്വ പ്രവർത്തനങ്ങളിൽ ഓരോരുത്തരും കൈകോർത്തുകൊണ്ട് മുന്നോട്ട് വരിക എന്നതാണ് "കൈയോട് കൈ" എന്ന ആശയത്തിൻ്റെ അടിസ്ഥാനലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന, കുടുംബശ്രീ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി സമൂഹം, വിവിധ സർക്കാർ വകുപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. SHS 2026 ക്യാമ്പയിൻ 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 02 വരെ സംഘടിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ക്യാമ്പയിൻറെ ഭാഗമായി ശുചിത്വ ലക്ഷ്യ യൂണിറ്റുകളുടെ പരിവർത്തനം, പൊതുസ്ഥലങ്ങളുടെ ശുചീകരണം, വിദ്യാർത്ഥി-യുവജന പങ്കാളിത്തം, സഫായി മിത്രകളുടെ സുരക്ഷയും ക്ഷേമവും, ഉറവിട മാലിന്യ വേർതിരിക്കൽ, ജനപങ്കാളിത്തം, മാലിന്യത്തിൽ നിന്ന് സമൃദ്ധിയിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ്.
ഇതിന്റെ ആദ്യ ഘട്ടം എന്ന നിലക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ലോഗോ പ്രകാശനം 18/09/2026 ന് നടത്തി.