ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
IC 100 ചലഞ്ച്

നിർമലം - പുതുയുഗ ശുചിത്വ കേരളം 100 ദിന കർമ്മപരിപാടി 02 ഒക്ടോബർ 2026

IC 100 Challenge - I Care • I Clean • I Commit

( കരുതലോടെ കണ്ടെത്താം, ഒരുമിച്ച് ശുചീകരിക്കാം, തുടർച്ചയായി സംരക്ഷിക്കാം )

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിനാണ് "നിർമലം - പുതുയുഗ ശുചിത്വ കേരളം". ഇതിന്റെ ഭാഗമായി 100 ദിവസത്തെ ജനകീയ ദൗത്യമായി IC 100 Challenge നടപ്പിലാക്കുന്നു.

ശുചീകരണ പ്രവർത്തനം ഒരു ദിവസത്തെ പരിപാടിയായി പരിമിതപ്പെടുത്താതെ, മാലിന്യ പ്രശ്നം രൂക്ഷമായ പ്രദേശങ്ങൾ (Garbage Vulnerable Points) കണ്ടെത്തി ശുചീകരിക്കുകയും, തുടർച്ചയായി 100 ദിവസത്തേക്ക് അവ മാലിന്യമുക്തമായി നിലനിർത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ക്യാമ്പയിന്റെ 3 പ്രധാന ഘട്ടങ്ങൾ
🔍 I CARE - IDENTIFY

"കരുതലോടെ കണ്ടെത്താം": പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളോ (GVP), വൃത്തിഹീനമായ പൊതുസ്ഥലങ്ങളോ കണ്ടെത്തി നിലവിലെ അവസ്ഥ രേഖപ്പെടുത്തുന്നു.

🧹 I CLEAN - CLEAN

"ഒരുമിച്ച് ശുചീകരിക്കാം": ജനപ്രതിനിധികൾ, ഹരിതകർമസേന, റസിഡന്റ്സ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ സമ്പൂർണ്ണ ശുചീകരണം നടത്തുന്നു.

🛡️️ I COMMIT - MAINTAIN

"തുടർച്ചയായി സംരക്ഷിക്കാം": ബോർഡ് സ്ഥാപിക്കൽ, CCTV ക്യാമറ നിരീക്ഷണം, ഹരിതകർമസേനാ സേവനം എന്നിവ ഉറപ്പാക്കി 100 ദിവസം പ്രദേശത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നു.

ശുചീകരണത്തിലെ ജനകീയ പങ്കാളിത്തം:

  • ജനപ്രതിനിധികൾ
  • ഹരിതകർമസേന
  • കുടുംബശ്രീ കൂട്ടായ്മകൾ
  • റസിഡന്റ്സ് അസോസിയേഷനുകൾ
  • സന്നദ്ധ സംഘടനകൾ
  • യുവജന-വിദ്യാർത്ഥി കൂട്ടായ്മകൾ
  • വ്യാപാരി/വ്യവസായി സംഘടനകൾ
  • പൊതുജനങ്ങൾ
നിരീക്ഷണവും അംഗീകാരവും

100 ദിവസത്തെ ക്യാമ്പയിൻ വിജയകരമായി പൂര്‍ത്തിയാക്കി പ്രദേശം സ്ഥിരമായി മാലിന്യമുക്തമായി നിലനിർത്തുന്ന മികച്ച മാതൃകകൾക്ക് 2027 ജനുവരി മാസത്തിൽ വാർഡ് തലം, തദ്ദേശ സ്ഥാപന തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിവയിൽ പുരസ്കാരങ്ങൾ നൽകുന്നതാണ്.

ക്യാമ്പയിന്റെ പ്രധാന സന്ദേശം:

I CARE - എന്റെ പരിസരത്തെക്കുറിച്ചുള്ള എന്റെ കരുതൽ
I CLEAN - ശുചീകരണത്തിൽ ഞാൻ പങ്കാളിയാകുന്നു
I COMMIT - ശുചിത്വം തുടർന്നും സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു