ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം 2026

🎉 യുവജനക്ഷേമ ബോർഡ്

കേരളോത്സവം 2026

🌐 കേരളോത്സവം 2026 സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ക്ലബ്ബ്/മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

🔗 രജിസ്ട്രേഷൻ പോർട്ടൽ 

📌 മത്സരയിനങ്ങളിലും നിബന്ധനകളിലുമുള്ള പ്രധാന മാറ്റങ്ങൾ

🏃 കായിക മത്സരങ്ങൾ

യോഗ, സ്വിമ്മിംഗ് വ്യക്തിഗത മെഡലെ 400 മീറ്റർ എന്നീ മത്സരങ്ങൾ ഒഴിവാക്കി. പകരം സ്വിമ്മിംഗ് വ്യക്തിഗത ഫ്രീസ്‌റ്റൈൽ 50 മീറ്റർ മത്സരം പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

🎭 ഒഴിവാക്കിയ കലാമത്സരങ്ങൾ

മണിപ്പൂരി, കഥക്, ഡെീസ്റ്റി, സിത്താർ, കഥാരചന (ഹിന്ദി/ഇംഗ്ലീഷ്), ഉപന്യാസരചന, ക്വിസ്, ഫ്ളവർ അറേഞ്ച്മെന്റ് എന്നീ ഇനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

🎵 പ്രായപരിധിയിലെ മാറ്റം (15 മുതൽ 40 വയസ്സ് വരെ)

മുൻപ് 15 മുതൽ 29 വയസ്സു വരെയുള്ളവർക്ക് മാത്രം മത്സരിക്കാൻ കഴിഞ്ഞിരുന്ന വായ്പ്പാട്ട്, കർണ്ണാടക സംഗീതം, ഭരതനാട്യം, കുച്ചിപ്പുടി, ഫ്ളൂട്ട്, വീണ, തബല, മൃദംഗം, ഹാർമോണിയം എന്നീ മത്സരങ്ങളിൽ ഇനി 15 വയസ്സു മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം.

👥 ഗ്രൂപ്പ് ഇനങ്ങളിലെ സബ്സ്റ്റിറ്റ്യൂട്ട് അംഗങ്ങൾ

ടീമിന്റെ തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കാൻ പ്രാഥമികതല രജിസ്ട്രേഷനിൽ സബ്സ്റ്റിറ്റ്യൂട്ട് അംഗങ്ങളെ ഉൾപ്പെടുത്താം. 9 അംഗങ്ങൾ വരെയുള്ള ടീമിന് 2 പേരെയും, 10 മുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് 3 പേരെയും സബ്സ്റ്റിറ്റ്യൂട്ടായി ചേർക്കാം.

🎭 സ്ട്രീറ്റ് പ്ലേ (നുക്കഡ് നാടക്) & പ്രസംഗം

ദേശീയ യുവോത്സവ ഇനമായി സ്ട്രീകറ്റ് പ്ലേ (നുക്കഡ് നാടക്) ഉൾപ്പെടുത്തുകയും പ്രസംഗ മത്സരം ഒഴിവാക്കുകയും ചെയ്തു. ഈ മത്സരത്തിൽ 2026 ആഗസ്റ്റ് 17-ന് 15 വയസ്സ് തികഞ്ഞവരും 29 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

📄 കേരളോത്സവം 2026 മാർഗ്ഗരേഖ (Manual)

📥 ഡൗൺലോഡ് ചെയ്യുക 

🔔 അറിയിപ്പുകൾ
ക്രമ നംതീയതിഅറിയിപ്പ്കാണുക
115/10/2026കേരളോത്സവം 2026  രജിസ്ട്രേഷൻ ആരംഭിച്ചു.👁️ കാണുക 
216/10/2026കേരളോത്സവം 2026 സ്വാഗത സംഘം രൂപീകരണ യോഗം
17/10/2026 @03.00pm പഞ്ചായത്ത് കോൺഫറൻസ് ഹാൾ
👁️ കാണുക 
3  👁️ കാണുക