ഭാരതത്തിന്റെ 80-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ പതാക ഉയർത്തി
August 15, 2026
ചെറിയമുണ്ടം: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. 2026 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. അബ്ദുൽ നാസർ (ബാവ) ദേശീയപതാക ഉയർത്തി.
തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സന്ദേശത്തിൽ, രാജ്യത്തിന്റെ പരമാധികാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രദേശത്തിന്റെ വികസനത്തിന് ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, VBGRAMG തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. പതാക ഉയർത്തലിന് ശേഷം മധുരപലഹാര വിതരണവും നടന്നു.