സ്വച്ഛതാ ഹി സേവ (SHS) 2026
സ്വച്ഛതാ ഹി സേവ (SHS) 2026
മഹാത്മാഗാന്ധിയുടെ ജയന്തിയായ ഒക്ടോബർ 2 സ്വച്ഛ ഭാരത് ദിവസായി ആചരിക്കുന്നതിൻ്റെ ഭാഗമായി, രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരുന്ന ജനകീയ ശുചിത്വ ക്യാമ്പയിനാണ് Swachhata Hi Seva (SHS). 2017 മുതൽ എല്ലാ വർഷവും ഈ ക്യാമ്പയിൻ സംഘടിപ്പിച്ചുവരുന്നു. "ശുചിത്വത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തിലൂടെ ശുചിത്വ ഭാരതവും വികസിത ഭാരതവും" എന്ന ആശയത്തിലധിഷ്ഠിതമായി പൊതുസമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിൽ "കൈയോട് കൈ" ജനകീയ ക്യാമ്പയിൻ
കേരളത്തിൽ ഈ ജനകീയ ശുചിത്വ പ്രവർത്തനങ്ങൾ "കൈയോട് കൈ" എന്ന പേരിലും ആശയത്തിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നു. ശുചിത്വ പ്രവർത്തനങ്ങളിൽ ഓരോരുത്തരും കൈകോർത്തുകൊണ്ട് മുന്നോട്ട് വരിക എന്നതാണ് "കൈയോട് കൈ" എന്ന ആശയത്തിൻ്റെ അടിസ്ഥാനലക്ഷ്യം.
പങ്കാളിത്തവും ഏകോപനവും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ താഴെ പറയുന്ന വിഭാഗങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നു:
- ജനപ്രതിനിധികൾ & ഉദ്യോഗസ്ഥർ
- ഹരിത കർമ്മസേന & കുടുംബശ്രീ
- വിദ്യാർത്ഥികൾ & യുവജനങ്ങൾ
- സന്നദ്ധ സംഘടനകൾ & വ്യാപാരി സമൂഹം
- വിവിധ സർക്കാർ വകുപ്പുകൾ & പൊതുജനങ്ങൾ
പ്രധാന പ്രവർത്തന മേഖലകൾ
- ശുചിത്വ ലക്ഷ്യ യൂണിറ്റുകളുടെ പരിവർത്തനം
- പൊതുസ്ഥലങ്ങളുടെ സമഗ്ര ശുചീകരണം
- വിദ്യാർത്ഥി-യുവജന പങ്കാളിത്തം ഉറപ്പാക്കൽ
- സഫായി മിത്രകളുടെ സുരക്ഷയും ക്ഷേമവും
- ഉറവിട മാലിന്യ വേർതിരിക്കൽ (Source Segregation)
- മാലിന്യത്തിൽ നിന്ന് സമൃദ്ധിയിലേക്കുള്ള (Waste to Wealth) പ്രവർത്തനങ്ങൾ