ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
സിവിൽ രജിസ്ട്രേഷൻ- ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2026 വകുപ്പ് 13(3) ഭേദഗതി- വൈകിയുള്ള ജനന/മരണ ഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ച്

തീയതി: 01.10.2026 മുതൽ പ്രാബല്യത്തിൽ

സിവിൽ രജിസ്ട്രേഷൻ- ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2026 വകുപ്പ് 13(3) ഭേദഗതി- വൈകിയുള്ള ജനന/മരണ ഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ച്

📢 1969-ലെ ജനന-മരണ രജിസ്ട്രേഷൻ വകുപ്പ് 13, 2026-ൽ ഭേദഗതി ചെയ്തിട്ടുള്ളതും പ്രസ്തുത ഭേദഗതി ചെയ്ത വ്യവസ്ഥകൾ 2026 ഒക്ടോബർ 01 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതുമാണ്. വൈകിയുള്ള ജനന/മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഭേദഗതി വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്.

📌 വൈകിയുള്ള ജനന/മരണ രജിസ്ട്രേഷൻ വ്യവസ്ഥകൾ (വകുപ്പ് 13(3))
⏳ 1 വർഷം കഴിഞ്ഞും 2 വർഷത്തിനുള്ളിലും

ജനനം/മരണം നടന്നിട്ട് ഒരു വർഷം കഴിഞ്ഞും രണ്ട് വർഷത്തിനുള്ളിലും വൈകി വിവരം നൽകുന്ന കേസുകളിൽ രജിസ്ട്രേഷൻ നടത്തുന്നതിന്:

  • ജില്ലാ മജിസ്ട്രേറ്റ് (District Magistrate),
  • സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (Sub-Divisional Magistrate), അല്ലെങ്കിൽ
  • ജില്ലാ മജിസ്ട്രേറ്റ് അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (Executive Magistrate)

പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ജനന മരണ രജിസ്ട്രേഷൻ നടത്തുന്നത്.

⚖️ 2 വർഷത്തിൽ കൂടുതൽ വൈകിയ കേസുകൾ

ജനനം/മരണം നടന്നിട്ട് രണ്ട് വർഷത്തിൽ കൂടുതൽ വൈകി വിവരം നൽകുന്ന കേസുകളിൽ:

  • ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (Judicial Magistrate of First Class)

പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ജനന മരണ രജിസ്ട്രേഷൻ നടത്തുന്നത്.

📌 കുറിപ്പ്:

ബന്ധപ്പെട്ട മജിസ്ട്രേറ്റ് ഉത്തരവുകൾക്കും നിർദ്ദിഷ്ട ഫീസ് ഒടുക്കലിനും വിധേയമായി മാത്രമേ വൈകിയുള്ള രജിസ്ട്രേഷനുകൾ അനുവദിക്കുകയുള്ളൂ.

📜 ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനങ്ങൾ

1. കേന്ദ്ര ഗസറ്റ് വിജ്ഞാപനം No. 27 (06 ഓഗസ്റ്റ് 2026) - The Registration of Births and Deaths (Amendment) Act, 2026

📥 ഡൗൺലോഡ് ചെയ്യുക 

2. കേന്ദ്ര ഗസറ്റ് വിജ്ഞാപനം S.O. 5081(E) (16 സെപ്റ്റംബർ 2026) - നിയമം പ്രാബല്യത്തിൽ വരുത്തിയ ഉത്തരവ്

📥 ഡൗൺലോഡ് ചെയ്യുക