ദുരന്തനിവാരണ ആസൂത്രണ രേഖ 2026-27
ദുരന്തനിവാരണ ആസൂത്രണ രേഖ- ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ താനൂർ ബ്ലോക്കിലും തിരൂർ താലൂക്കിലും ഉൾപ്പെടുന്ന ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ ദുരന്ത നിവാരണ പദ്ധതിയാണ് ഇത്. തിരൂർ-പൊന്നാനി പുഴയിലെ ജലനിരപ്പ് ഉയരുന്നത് മൂലം പഞ്ചായത്തിലെ 10 വാർഡുകളിൽ വെള്ളപ്പൊക്കവും, 5, 16 വാർഡുകളിൽ മണ്ണിടിച്ചിൽ സാധ്യതയും മുന്നിൽ കാണുന്നുണ്ട്. കൂടാതെ മാർച്ച് മുതൽ മെയ് വരെയുള്ള വേനൽക്കാലത്ത് ടാങ്കർ വഴി കുടിവെള്ളമെത്തിക്കുന്ന വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരന്ത അടിയന്തര സാഹചര്യങ്ങൾ നേരിടാനായി സ്റ്റീയറിംഗ് കമ്മിറ്റിയും എമർജൻസി റസ്പോൺസ് ടീമും (ERT) സജ്ജീകരിച്ചിട്ടുമുണ്ട്.