'തൂഫാൻ 2.0' പദ്ധതിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം
September 28, 2026
28/09/2026
ലഹരിമുക്ത ചെറിയമുണ്ടം ലക്ഷ്യമിട്ട് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
28/09/2026
ലഹരിമുക്ത ചെറിയമുണ്ടം ലക്ഷ്യമിട്ട് 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം
ലഹരിമുക്ത ചെറിയമുണ്ടം ലക്ഷ്യമിട്ട് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി വീക്ഷിച്ചതിന് ശേഷം, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് തല ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. തൂഫാൻ പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകാൻ ഏവരെയും സജ്ജരാക്കിക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്തു.
പരിപാടിയിൽ തിരൂർ എഎസ്ഐ ശ്രീ. അനിൽ കുമാർ മുഖ്യസാന്നിധ്യമായി പങ്കെടുത്തു. ലഹരിമുക്തമായ ഒരു നല്ല നാളേക്ക് സമൂഹത്തിന്റെ ഓരോ മേഖലയിലുമുള്ളവരുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, താനൂർ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പൊതുപ്രവർത്തകർ എന്നിവരുടെ സജീവ സാന്നിധ്യം പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധത്തിന് തുടക്കം കുറിച്ചുകൊണ്ട് വലിയ വിജയത്തോടെയാണ് ഉത്ഘാടന ചടങ്ങുകൾ അവസാനിച്ചത്.