ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
തലക്കടത്തൂർ മഹല്ല് ജുമാമസ്‌ജിദ്

പൗരാണിക സ്മാരകങ്ങൾ ചെറിയമുണ്ടം

തലക്കടത്തൂർ മഹല്ല് ജുമാമസ്‌ജിദ്

തലക്കടത്തൂർ മഹല്ല് ജുമാമസ്‌ജിദ്

ചെറിയമുണ്ടം: ചെറിയമുണ്ടം പൗരാണികതയുടെ പ്രൗഢി വിളിച്ചോതി തലയെടുപ്പോടെ നിലകൊള്ളുകയാണ് തലക്കടത്തൂർ മഹല്ല് ജുമാ മസ്‌ജിദ്. സൂഫി പണ്ഡിതരുടെ ഇഷ്‌ടകേന്ദ്രമായിരുന്ന ഇവിടെ താമസിച്ച് പഠിച്ചിറങ്ങിയ മഹാരഥന്മാരേറെ. പള്ളിയും കബറിടങ്ങളുമില്ലാതിരുന്ന കാലത്ത് ഈ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്നത് താനൂരിലെ പള്ളികളെയാണ്.

"ഏറെ ദൂരം താണ്ടേണ്ട സ്‌ഥിതി മനസ്സിലാക്കിയ മമ്പുറം തങ്ങളാണ് ഇവിടെ പള്ളി പണിയാൻ നിർദേശം നൽകിയത്. തുടർന്ന് 1830-ൽ പാട്ടത്തിൽ കോമുക്കുട്ടിയാണ് തലക്കടത്തൂരിൽ പള്ളിയുണ്ടാക്കുന്നത്."

1882-ൽ കോമുക്കുട്ടിയുടെ പേരമക്കളായ ബീരാൻകുട്ടിയും കോമുക്കുട്ടിയും വഖഫ് ആധാരം റജിസ്‌റ്റർ ചെയ്‌തു. പൗരാണികതയിൽ നിർമിച്ച പള്ളിയും ചുറ്റുമുള്ള ശാന്തമായ അന്തരീക്ഷവുമെല്ലാം ഒട്ടേറെ സൂഫികളെ ഇവിടേക്ക് ആകർഷിച്ചു. കമ്മുണ്ണി മുസല്യാരെന്ന സൂഫി പണ്ഡിതൻ്റെ കീഴിൽ ഇവിടെ മുന്നൂറോളം പേർ പഠനം നടത്തി സൂഫികളായിട്ടുണ്ട്.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, ചേകനൂർ മൗലവി, വളാഞ്ചേരി അസ്ഹരി തങ്ങൾ തുടങ്ങിയവരെല്ലാം ഈ പള്ളിയിൽ താമസിച്ച് ഇവിടെയുള്ള ദർസിൽനിന്നാണ് പഠനം നടത്തിയത്.

tkrjumammasjid