ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ മീസിൽസ് രോഗവ്യാപനം തടയാൻ പഞ്ചായത്തുതല യോഗം ചേർന്നു

October 7, 2026

ചെറിയമുണ്ടം: പഞ്ചായത്തിൽ മീസിൽസ് (അഞ്ചാംപനി) രോഗവ്യാപനം തടയുന്നതിനും പ്രതിരോധ തുടർനടപടികൾ ഊർജ്ജിതമാക്കുന്നതിനുമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്തുതല യോഗം ചേർന്നു.

🚨 ആരോഗ്യ ജാഗ്രത 🏥 പഞ്ചായത്തുതല യോഗം

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ മീസിൽസ് രോഗവ്യാപനം തടയാൻ പഞ്ചായത്തുതല യോഗം ചേർന്നു

ചെറിയമുണ്ടം: പഞ്ചായത്തിൽ മീസിൽസ് (അഞ്ചാംപനി) രോഗവ്യാപനം തടയുന്നതിനും പ്രതിരോധ തുടർനടപടികൾ ഊർജ്ജിതമാക്കുന്നതിനുമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്തുതല യോഗം ചേർന്നു.

👤 അധ്യക്ഷത: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചക്കിയത്തിൽ ഖമറുന്നീസ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

🩺 വിഷയാവതരണം: ചെറിയമുണ്ടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആസിഫ് ജാൻ വി. വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ബോധവൽക്കരണം ശക്തമാക്കുന്നതിനുമുള്ള വിവിധ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.

🗣️ യോഗത്തിൽ സംസാരിച്ചവരും പങ്കെടുത്തവരും

സംസാരിച്ചവർ: ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബൈജു ബി., ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ബുഷ്ര, യൂനാനി മെഡിക്കൽ ഓഫീസർ സയ്യിദ് മുജീബ് റഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ആദർശ്, അസൈനാർ ഏനാത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ സജീഷ്.

പങ്കെടുത്തവർ: പഞ്ചായത്ത് അംഗങ്ങളായ ഹാരിഷ, ജസീറ, ആരോഗ്യ പ്രവർത്തകർ, വിവിധ സ്‌കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

measles