ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വിജ്ഞാനോത്സവമായി ക്വിസ് മത്സരം
October 4, 2026
ചെറിയമുണ്ടം: 'സ്വച്ഛ്ത ഹി സേവ', 'കൈയ്യോട് കൈ', ഗാന്ധി ജയന്തി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ വിജ്ഞാനോത്സവമായി ക്വിസ് മത്സരം
ചെറിയമുണ്ടം: 'സ്വച്ഛത ഹി സേവ', 'കൈയ്യോട് കൈ', ഗാന്ധി ജയന്തി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു.
🎤 ഉദ്ഘാടനം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അബ്ദുൾ നാസർ (ബാവ) പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചക്കിയത്തിൽ ഖമറുന്നീസ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇബ്രാഹീം (സുനീർ), ജനപ്രതിനിധികളായ യൂസഫ് കല്ലേരി, ഫൗസിയ ചക്കാലക്കൽ, ജസീറ, ഷാഹിദ .ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സീനിയർ ക്ലാർക്ക് സപ്നേഷ് കുമാർ നെല്ലിക്ക ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു.
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ്.കെ.പി, ഹെൽത്ത് ഇൻസ്പെക്ടർ ജവഹർ സുഹാസ്, ടെക്നിക്കൽ അസിസ്റ്റന്റ് മുസ്തഫാ മുനീർ കെ.കെ, പ്രോജക്ട് അസിസ്റ്റന്റ് മുഹമ്മദ് ഇൻസമാം പി, എം.സി.എഫ്. കെയർടേക്കർ ഷിബിൽ.ടി, വി.ബി.ജി. റാംജി ജീവനക്കാരായ തുളസി, നസ്രീൻ കൂടാതെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിനായി അണിനിരന്നു.