ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ 'വികസിത് ഭാരത്' പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

October 3, 2026

ചെറിയമുണ്ടം: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) - VB-GRAM(G) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നതിനായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2-ന് പ്രത്യേക ഗ്രാമസഭ യോഗം സംഘടിപ്പിച്ചു.

VB-GRAM(G) 2026 ഒക്ടോബർ 2

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ 'വികസിത് ഭാരത്' പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

ചെറിയമുണ്ടം: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) - VB-GRAM(G) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നതിനായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2-ന് പ്രത്യേക ഗ്രാമസഭ യോഗം സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ ചേർന്ന ഗ്രാമസഭയിൽ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. പഞ്ചായത്തിലെ നിലവിലുള്ള ആസ്തിവിവരങ്ങൾ ഉൾക്കൊള്ളുന്ന 'യുക്ത്ധാര' (Yuktdhara) പോർട്ടൽ രേഖകളും 'ഇ-ജൽ' (E-Jal) ജല ബജറ്റ് ശുപാർശകളും യോഗത്തിൽ അവതരിപ്പിച്ചു.

പ്രധാന വിവരങ്ങളും തീരുമാനങ്ങളും

125 ദിവസത്തെ തൊഴിൽ ഉറപ്പ്

മുമ്പുണ്ടായിരുന്ന 100 ദിവസത്തിന് പകരം ഇനി മുതൽ ഒരു സാമ്പത്തിക വർഷം ഓരോ ഗ്രാമീണ കുടുംബത്തിനും 125 ദിവസത്തെ വേതന തൊഴിലിന് നിയമപരമായ ഉറപ്പ് ലഭിക്കുമെന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഗ്രാമസഭയിൽ അറിയിച്ചു.

375 അനുവദനീയ പ്രവൃത്തികൾ

ഗ്രാമത്തിന്റെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന 375 തരം വികസന പ്രവൃത്തികൾ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.

വേതനവും തൊഴിലില്ലായ്മ വേതനവും

തൊഴിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനകം ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനത്തിനും, വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്. വേതനം 7 മുതൽ 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും.

പങ്കാളിത്ത ആസൂത്രണം (PRA)

വാർഡ് തലത്തിലും ഗ്രാമസഭ തലത്തിലും പുതിയ പ്രവൃത്തികൾ കണ്ടെത്തുന്നതിനായുള്ള പാർട്ടിസിപ്പേറ്ററി റൂറൽ അപ്പ്രെെസൽ (PRA) സമയക്രമത്തിനും യോഗം രൂപം നൽകി.

vbgramg