പാറാൾ പള്ളി
Location
തിരൂർ തലക്കടത്തൂരിനടുത്ത പാറാൾ പള്ളിയിൽ നടന്ന് വരുന്ന പ്രസിദ്ധമായ പാറാൾ നേർച്ചയും അവിടെ നടക്കുന്ന വലിയ റാതീബും സ്ഥാപിച്ചത് വടക്കൻപോക്കർ മുസ്ലിയാരാണ്.
അക്കാലത്ത് വ്യാപകമായി പടർന്ന് പിടിച്ച പകർച്ചവ്യാതിയിൽ നിന്നും രക്ഷ ലഭിക്കാനാണ് റാതീബും നേർച്ചയും അദ്ദേഹം സ്ഥാപിച്ചത്.
ഇന്നും പതിനായിരങ്ങളാണ് വർഷം തോറും ഈ നേർച്ചയിൽ പങ്കെടുക്കുന്നത്. ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച നേർച്ചയാണ് പാറാൾ നേർച്ച. ജാതിമതഭേദമെന്യേ ധാരാളം ജനങ്ങള്‍ ഇതിൽ പങ്കെടുക്കാറുണ്ട്.
ആളുകളുടെ തൂക്കത്തിനും പൊക്കത്തിനുമൊക്കെ പത്തിരി നേർച്ചയാക്കുന്ന അപൂർവ്വം നേർച്ചയാണിത്.